പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി ശക്തമായി അപലപിച്ചു. പ്രമേയത്തെ രക്ഷാ സമിതി ഒറ്റക്കെട്ടായി പിന്തുണക്കുകയും ചെയ്തു. ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തു പറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്.